മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എട്ടുകേസുകള്‍ സ്ഥിരികരിച്ചതോടെ രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 61 ആയി. മഹാരാഷ്ട്രയില്‍ മാത്രം 28 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥീരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. ഒരാള്‍ വസൈ വിരാര്‍ സ്വദേശിയാണ്. ഇന്ന് ഡെല്‍ഹിയിലും രാജസ്ഥാനിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയില്‍ പുതുതായി നാലു പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
ഡെല്‍ഹിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച ആറില്‍ ഒരാള്‍ രോഗം ഭഭേദമായി ആശുപത്രി വിട്ടതായി എല്‍എന്‍ജെപി ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജസ്ഥാനില്‍ നേരത്തെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച എല്ലാവരും നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീണ അറിയിച്ചു.