തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിസിയുടെ പുനർനിയമനത്തിലെ വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ വിസി ഉടൻ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് അതീവ ഗൗരവമുള്ളതാണ്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമെന്ന് ഇപ്പോൾ തെളിഞ്ഞു. കണ്ണൂർ വിസി പുനർനിയമനത്തിന് കത്ത് നൽകിയത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.