കൊച്ചി: അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്റെ മകന് പൊതുമരാമത്ത് വകുപ്പില്‍ ആശ്രിത നിയമനം നല്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നടപടി.
പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. ഇതുചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി അനുവദിച്ചാണ് നിയമനം തടഞ്ഞത്. എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ മകന് ആശ്രിതനിയമനം നല്കാന് പാടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
രാമചന്ദ്രന്റെ മകന് ആര്. പ്രശാന്തിനാണ് ആശ്രിത നിയമനം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ പാലക്കാട് സ്വദേശി ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ അസി. എഞ്ചിനിയര്‍ തസ്തിക സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ചാണ് നിയമിച്ചത്.