കോട്ടയം: വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം. ശരീരത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് ദേഹാസ്വസ്ഥ്യമുണ്ടാകാന് കാരണം.
അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.