എംഎ​ല്‍​എ പ്രതിഭയ്ക്കെതിരേ ഡി​വൈ​എ​ഫ്‌ഐ​; കായംകു​ള​ത്ത് കൂ​ട്ട​രാ​ജി

ആ​ല​പ്പു​ഴ: എംഎ​ല്‍​എ യു. ​പ്ര​തി​ഭ​യും ഡി​വൈ​എ​ഫ്‌ഐ​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​മാ​യു​ള്ള ത​ര്‍​ക്ക​ത്തെ തുടർന്ന് കാ​യം​കു​ള​ത്ത് ഡി​വൈ​എ​ഫ്‌ഐ​യി​ല്‍ കൂ​ട്ട​രാ​ജി. 21 അം​ഗ ബ്ലോ​ക്ക് ക​മ്മി​റ്റി​യി​ലെ 19 പേ​രും രാ​ജി​വ​ച്ചു.
ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തോട് രാജിയുടെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സെക്രട്ടറി ആർ നാസർ നിർദേശം നൽകി.

അ​ടു​ത്തി​ടെ കാ​യം​കു​ളം സി​ഐ ഡി​വൈ​എ​ഫ്‌ഐ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ല്‍ തോ​ക്കു​മാ​യി എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താണ് ഡി​വൈ​എ​ഫ്‌ഐ നേ​താ​ക്ക​ളെ പ്രകോപിപ്പിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയതും. സി​ഐ​യെ പി​ന്തു​ണ​ക്കു​ന്ന​ത് എം​എ​ല്‍​എ​യാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌ഐ ആ​രോ​പി​ച്ചി​രു​ന്നു.

ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ ക​മ്മി​റ്റി​ക്കും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​താ​യും റി​പ്പോ​ര്‍​ട്ടുണ്ട്. അ​തേ​സ​മ​യം, കൂ​ട്ട​രാ​ജി​യെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്‍​കി. ഒരു ബ്ലോക്ക് കമ്മിറ്റിയിലെ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും കൂട്ടത്തോടെ രാജി വച്ച സാഹചര്യത്തിൽ എന്താണ് രാജിക്കിടയാക്കിയ കാരണങ്ങളെന്ന് പരിശോധിക്കാനാണ് സിപിഎം നിർദേശം.

രാജിക്കത്ത് ഇങ്ങനെ
”To,
സെക്രട്ടറി, സിപിഐ(എം), കായംകുളം ഏരിയാ കമ്മറ്റി

സഖാവെ,

കായംകുളത്തെ പൊലീസ് നിരന്തരമായി ഡിവൈഎഫ്ഐ സഖാക്കളെ ആക്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സഖാവ് സാജിദിന്‍റെ വീട്ടിൽ നിരന്തരമായ പ്രശ്നങ്ങളാണ് സിഐയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇത് കൂടാതെ എംഎൽഎ ഓഫീസ് സെക്രട്ടറി വിദ്യാസാഗർ, കഴിഞ്ഞ ദിവസം കായംകുളം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിൽ വച്ച്, എന്ത് വിലകൊടുത്തും സഃ സാജിദിനെ സിഐ അറസ്റ്റ് ചെയ്യുമെന്ന് പറയുകയുണ്ടായി. അത് സിഐ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സിഐക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടിക്ക് കഴിയാത്തത് ഖേദകരമാണ്. ഈ കാരണത്താൽ താഴെ പറയുന്ന സഖാക്കൾ ഡിവൈഎഫ്ഐ പ്രവർത്തനത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിക്കുന്നു”