പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് പൊലീസിൽ അറിയിച്ച വിദ്യാർഥികളെ ബിയർ കുപ്പിക്കടിച്ചു; മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം

പെരുമ്പാവൂർ: പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി പൊലീസിൽ അറിയിച്ച വിദ്യാർത്ഥികൾക്കു നേരെ ആക്രമണം. ബിയർ കുപ്പി കൊണ്ട് അടിയേറ്റ് അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. നെടുംതോട് വാരിക്കാടൻ വീട്ടിൽ മുഹമ്മദ് ബിലാൽ (16 ) നെടുംതോട് പുതുക്കാടൻ വീട്ടിൽ മുഹമ്മദ് മിഷാൽ (15 ) നെടുംതോട് പുത്തൻ വീട്ടിൽ മുഹമ്മദ് യാസിൻ (17 ) നെടുംതോട് കാക്കനാട്ടിൽ ആഷിം (19 ) നെടുംതോട് പുതുക്കാടൻ മുഹമ്മദ് മീർ സൽ (18 ) എന്നിവർക്കാണ് മർദ്ദനമേറ്റത്.

പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലിനാണ് സംഭവം. മയക്കുമരുന്ന് മാഫിയ തലവനും അവരുടെ വിൽപ്പനക്കാരയ അതിഥി തൊഴിലാളികളും മർദ്ദിച്ചത്.

നഗരത്തിൽ മാത്രമല്ല പാലക്കാട്ടുതാഴം, കണ്ടന്തറ, വട്ടയ്ക്കാട്ടുപടി, മാവിന്‍ ചുവട്, എന്നീ പ്രദേശങ്ങളില്‍ പലചരക്ക് കടകളിലും, പെട്ടിക്കടകളുടെ മറവിലും അധികൃതരുടെ ഒത്താശയോടെ ലഹരിവല്‍പന സജീവമാണ്. പാലക്കാട്ടു താഴത്തിന് സമീപമുള്ള പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും ലഹരി വില്‍പന നടക്കുന്നുണ്ട്. നിരോധിത പാന്‍ മസാലകളില്‍ ഉള്‍പ്പെട്ട ഹാന്‍സ്, പാന്‍പരാഗ്, ചൈനി ഗൈനി എന്നീ ലഹരി വസ്തുക്കളാണ് വില്‍പന നടത്തുന്നത്. വിദ്യാര്‍ഥികളേയും, ഇതര സംസം സ്ഥാനക്കാരേയും ലക്ഷ്യമിട്ടാണ് ലഹരി വില്‍പന കുടുതലും നടക്കുന്നത്.

ഇതിനെതിരേ നാട്ടുകാരായ പരിസരവാസികള്‍ പല പ്രാവശ്യം അധികൃതര്‍ക്ക് പരാധി നല്‍കിയതിനെ തുടര്‍ന്ന് പൊലിസും, എക്‌സൈസും പരിശോധന നടത്തി പതിനായിരകണക്കിന് രൂപയുടെ നിരോധിത പുകയിലയുമായി വില്‍പനക്കാരെ പിടികൂടിയെങ്കിലും പിഴ അടച്ച് ജാമ്യത്തിറങ്ങി പിന്നീടും ഈ തൊഴിലില്‍ സജീവമാവുകയാണ് പതിവ്.

കച്ചവടക്കാരും പൊലിസ്, എക്‌സൈസ് ഉദ്യോഗസ്ഥരും തമ്മില്‍ വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടാകുന്നതോടെ ഇവര്‍ക്ക് ആഴ്ചപ്പടിയും, മാസപ്പടിയും, നല്‍കി കച്ചവടം പൊടിപൊടിയ്ക്കുകയാണ്. തങ്ങള്‍ പിടിയ്ക്കപ്പെട്ടാലും നിയമത്തിന്റെ നൂലാമാലകള്‍ കുറവായതിനാലും ചെറിയ ഒരു പിഴ അടച്ച് രക്ഷപ്പെടാനുള്ള വഴിയുളളതിനാലും ഈ ഇടപാടിന് കൂടുതല്‍ ആളുകള്‍.