ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു

ചെന്നൈ: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്തോളം ട്രെയിനുകൾ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്.

ഈ മാസം 25 മുതൽ താഴെ പറയുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. സീസൺ ടിക്കറ്റുകാർക്കും ഏറെ ഉപകാരപ്രദമാണ് തീരുമാനം. അതേ സമയം മലബാർ,മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല.

25-11-2021 മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്ന ട്രെയിനുകൾ (പാലക്കാട്, ,തിരുവനന്തപുരം ഡിവിഷനുകളിൽ)

(ട്രെയിൻ നമ്പർ, ട്രെയിനിന്റെ പേര്, ജനറൽ കോച്ചുകളുടെ എണ്ണം എന്നീ ക്രമത്തിൽ)

1-22609- മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ
2-22610-കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ

3-16605- മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്-ആറ് കോച്ചുകൾ
4-16606-നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ്- ആറ് കോച്ചുകൾ

5-16791- തിരുനൽവേലി-പാലക്കാട് ാലരുവി എക്സ്പ്രസ്- നാല് കോച്ചുകൾ
6-16792-പാലക്കാട്-തിരുനൽവേലി ാലരുവി എക്സ്പ്രസ്- നാല് കോച്ചുകൾ

7-16649- മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ്- ആറ് കോച്ചുകൾ
8-16650-നാഗർകോവിൽ-മംഗളൂരു- പരശുറാം എക്സ്പ്രസ്- ആറ് കോച്ചുകൾ

9-16191-താംബരം-നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ
10-16192-നാഗർകോവിൽ-താംബരം അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ