ന്യൂഡെല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാനായി നിയമിച്ചു.
മുന്‍ പ്രതിരോധമന്ത്രിയായ എ.കെ. ആന്റണിയടക്കം അഞ്ചംഗ സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.
ആൻ്റണിയെക്കൂടാതെ അംബിക സോണി, താരിഖ് അന്‍വർ, ജി. പരമേശ്വർ, ജയ് പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാനങ്ങളിലും നേതൃ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് അച്ചടക്ക സമിതി പുനസംഘടിപ്പിച്ചത്.