കർണാൽ: സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ താരം ഹരിയാനയിലെ ഒരു ഡോക്ടറാണ്. ചാണകം തിന്നുന്ന ഡോക്ടറുടെ വീഡിയോ വൈറലായതോടെയാണിത്. ചാണകം തിന്നുന്നതിനൊപ്പം അതിന്റെ ഗുണമേന്മകളെക്കുറിച്ച് ഡോക്ടർ വീഡിയോയിൽ വാചാലനാകുന്നുമുണ്ട്.
ഹരിയാണയിലെ കർണാലിലുള്ള ശിശുരോഗ വിദഗ്ധൻ (എം.ബി.ബി.എസ് എം.ഡി) എന്നവകാശപ്പെടുന്ന ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് പ്രശസ്തനായിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് മനോജ് ചാണകം കഴിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചാണകം കഴിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും രോഗത്തെ അകറ്റി നിർത്തുമെന്നും സ്ത്രീകൾ ചാണകം കഴിച്ചാൽ സിസേറിയൻ വേണ്ടിവരില്ലെന്നും സുഖപ്രസവം നടക്കുമെന്നും ഇയാൾ പറയുന്നു. ചാണകം കഴിച്ചാൽ മനസ്സും ശരീരവും ശുദ്ധമാകുമെന്നും ഇയാൾ പ്രഖ്യാപിക്കുന്നുണ്ട്.