കോട്ടയം/ ആലപ്പുഴ : മഹാത്മാഗാന്ധി സർവകലാശാല നാളെ ( ചൊവ്വ ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിരുന്നു.
മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു.