തൃപ്രയാര്‍: അടച്ചിട്ടിരുന്ന ഇരുനില വീട് കുത്തിത്തുറന്ന് ഒമ്പത് പവന് സ്വര്‍ണാഭരണങ്ങളും ഇരുപതിനായിരം രൂപയും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ചേറ്റുവ ചുള്ളിപ്പടി മമ്മ സ്രായില്ലത്ത് അസ്ലമിനെ (46)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. .
ഡിവൈ.എസ്.പി എൻ എസ് സലീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ പിടികൂടിയത്. മോഷണം നടത്തിയ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ദേശീയപാത 66 നാട്ടിക എം.എ പ്രോജക്റ്റിന് എതിര്‍വശം എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുരളിയും കുടുംബവും വിദേശത്താണ് താമസം. ഒരുമാസം മുമ്പാണ് മുരളിയും കുടുംബവും നാട്ടിലെത്തി മടങ്ങിയത്.
ഡിവൈ.എസ്.പി സലീഷ് എസ് ശങ്കറിനൊപ്പം വലപ്പാട് എസ്.എച്ച്.ഒ സുശാന്ത്, എസ്.ഐ ബിജു പൗലോസ് എന്നിവരും സി.ആര്. പ്രദീപ്, രാജി, അജയഘോഷ്, അരുണ്‍ നാഥ്, ബാലകൃഷ്ണന്, ലെനിന്, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു