പൊതു​ഗതാ​ഗതം ഉടനില്ല; ബാർബർ ഷോപ്പുകൾ തുറക്കില്ല

തി​രു​വ​ന​ന്ത​പു​രം: ബ​സു​ക​ളി​ല്‍ പ​കു​തി യാ​ത്ര​ക്കാ​രു​മാ​യി സ​ര്‍​വീ​സ് നടത്തുന്നത് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ല്‍ പൊതുഗതാഗത ഉടൻ ആരംഭിക്കേണ്ടെന്ന് തീരുമാനം. സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ള്‍ എ​തി​ര്‍​ക്കു​മെ​ന്ന​തി​നാ​ലും കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് കൂ​ടു​ത​ല്‍ ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ലു​മാ​ണ് സർക്കാർ ഈ തീരുമാനമെടുത്തത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്തത്.

ഗ്രീ​ന്‍ സോ​ണി​ല്‍ പൊ​തു​ഗ​താ​ഗ​തം ആ​കാ​മെ​ന്ന് കേ​ന്ദ്ര​നി​ര്‍​ദേ​ശ​മു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഒ​രു സോ​ണി​ലും ബ​സ് സ​ര്‍​വീ​സ് വേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. ലോക്ഡൗണില്‍ കുരുങ്ങി ഒന്നരമാസത്തിലേറെയായി കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല. ലോക്ക് ഡൗണിന് ഇളവ് അനുവദിച്ചാലും സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകൾ ഉറപ്പാക്കി വേണം സര്‍വ്വീസ് നടത്താൻ. അങ്ങനെ എങ്കിൽ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലിയില്‍ സര്‍വ്വീസ് നടത്തിയാല്‍ കിലോമീറ്ററിന് വലിയ നഷ്ടം വരുമെന്നാണ് കെഎസ്ആര്‍സിയുടെ വിലയിരുത്തല്‍.
സം​സ്ഥാ​ന​ത്ത് ഉ​ട​ൻ ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ളും തു​റ​ക്കില്ല. കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം ബാ​ര്‍​ബ​ര്‍​ ഷോ​പ്പു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ത​ല്‍​ക്കാ​ലം ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്ത് വ​യാ​നാ​ടി​നും എ​റ​ണാ​കു​ള​ത്തി​നും പി​ന്നാ​ലെ ആ​ല​പ്പു​ഴ​യും തൃ​ശൂ​രും ഗ്രീ​ന്‍ സോ​ണി​ലാ​യേ​ക്കും. ര​ണ്ട് ജി​ല്ല​ക​ളി​ലും ക​ഴി​ഞ്ഞ 21 ദി​വ​സ​വും പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. നി​ല​വി​ല്‍ കൊറോണ രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലു​മി​ല്ല. കേ​ന്ദ്ര​മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ ​ജി​ല്ല​ക​ള്‍ ഗ്രീ​ന്‍ സോ​ണ്‍ ആ​വേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ കേ​ന്ദ്രം ഇ​തു​വ​രെ ഇ​വ​യെ ഗ്രീ​ന്‍ സോ​ണി​ല്‍ പെ​ടു​ത്തി​യി​ട്ടി​ല്ല. കേ​ന്ദ്ര​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്‌ ഈ ​ര​ണ്ട് ജി​ല്ല​ക​ളേ​യും ഗ്രീ​ന്‍ സോ​ണാ​ക്കി പ്ര​ഖ്യാ​പി​ച്ചേ​ക്കും.