അജിത് പവാറിന്റെ നീക്കം പാര്‍ട്ടി തീരുമാനമല്ല; ആരോപണങ്ങള്‍ നിഷേധിച്ച്‌ ശരത് പവാര്‍

ന്യൂഡല്‍ഹി: അജിത് പവാറിനെ തള്ളി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. ബി.ജെ.പിയെ പിന്തുണക്കാനുള്ള നീക്കം പാര്‍ട്ടി അറിവോടെയല്ലെന്ന് ശരത് പവാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

‘ബി.ജെ.പിയെ പിന്തുണക്കാനുള്ള അജിത് പവാറിന്റെ നീക്കം തികച്ചും വ്യക്തിപരമാണ്. അത് എന്.സി.പിയുടെ തീരുമാനമല്ല. ഈ തീരുമാനത്തെ പിന്തുണക്കുകയോ ഏതെങ്കിലും തരത്തില്‍ ഒപ്പുവെക്കുകയോ ചെയ്തിട്ടില്ല’- ശരത് പവാര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ന് രാവിലെയാണ് ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ തിരുത്തിയെഴുതുന്ന സഖ്യരൂപീകരണം മഹാരാഷ്ട്രയില്‍ ഉയര്‍ന്നു വന്നത്. കഴിഞ്ഞ ദിവസം ശിവസേനക്കു പിന്തുണ നല്‍കിയ എന്‍.സി.പി രാവിലെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.