തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതിയെയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാകട ചന്ദ്രമംഗലം ഇളവന്‍കോണം വാസുദേവ വിലാസത്തില്‍ ശ്രീജ (35), കാമുകന് കൊല്ലം പുന്തലത്താഴം സ്വദേശി സുനീഷ് (31) എന്നിവരാണ് പിടിയിലായത്.
മൂന്ന് ദിവസം മുന്‍പാണ് ശ്രീജ കാമുകനൊപ്പം പോയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളെ ഉപേക്ഷിച്ചാണ് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുനീഷിനൊപ്പം കടന്നതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ കൊല്ലത്ത് നിന്ന് പിടിയിലായ ഇരുവരെയും കാട്ടാക്കട കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മക്കളെ ഉപേക്ഷിച്ചതിനു ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.