കൂത്തുപറമ്പ്: വാഹനാപകടത്തിനിടയില് യുവാവിന്റെ പണമടങ്ങിയ ബാഗുമായി മുങ്ങിയ രണ്ടുപേരെ കൂത്തുപറമ്പ് പൊലീസ് പിടികൂടി. ചാലക്കുന്നില്‍ ബസിനു പിറകില്‍ കാറിടിച്ചായിരുന്നു അപകടം.
അപകടവിവരം അറിയുന്നതിനായി ബസ് യാത്രക്കാരനായ നാറാത്ത് സ്വദേശി സംഗീത് സീറ്റില്‍ ബാഗുവെച്ച് പുറത്തേക്ക് ഇറങ്ങിയത്. എന്നാല്‍, അല്പസമയത്തിനകം തിരിച്ച് ബസിലെത്തിയപ്പോള്‍ സീറ്റില്‍ ബാഗുണ്ടായിരുന്നില്ല. ഇതിനിടയില്‍ രണ്ടുപേര്‍ ബാഗുമായി മാനന്തവാടി ബസില്‍ കയറുന്നത് മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.
തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു .
കൂത്തുപറമ്പ് സ്റ്റാന്‍ഡില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം, മൂവാറ്റുപുഴ സ്വദേശികളില്‍ നിന്ന് സംഗീതിന്റെ ബാഗ് കണ്ടെത്തിയത്. സുഹൃത്തിൻ്റെതെന്ന് കരുതിയാണ് ബാഗ് എടുത്തതെന്നാണ് ഇവരുടെ മൊഴി. ഇരുവരെയും കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.