കോഴിക്കോട്: വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ മകൻ ഇടി ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് ജപ്തി നടപടി. പഞ്ചാബ് നാഷണൽ ബാങ്കും കനറാബാങ്കും സംയുക്തമായാണ് ഫിറോസിനെതിരെ ജപ്തി നടപടികളിലേക്ക് കടന്നത്.
ഈ മാസം 21-ന് അകം വസ്തുവകകൾ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സിജെഎം കോടതി നിർദ്ദേശം നൽകി. ഫിറോസിന്റെ ഉമടസ്ഥതയിലുള്ള അന്നം സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ബാങ്കുകൾ വായ്പ നൽകിയിരുന്നത്. 2013-ൽ ആണ് വായ്പ നൽകിയത്. ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തിചെയ്യാനുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുന്നു.