കെയ്റോ: സൗദിയിലെ കിംഗ് അബ്ദുള്ള വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. 10 പേർക്ക് പരിക്കേറ്റു. സൗദിയുടെ തെക്കൻ നഗരമായ ജിസാനിലെ വിമാനത്താവളത്തിൽ വെള്ളിയാഴ്ചയായിരുന്നു ആക്രമണം നടന്നത്.
സൗദി സ്വദേശികളായ ആറു പേർക്കും മൂന്ന് ബംഗ്ലാദേശികൾക്കും ഒരു സുഡാൻ സ്വദേശിക്കുമാണ് പരിക്കേറ്റത്. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ മുൻവശത്തെ ജനാലകളും തകർന്നു. യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്.
എന്നാൽ ഇവർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സൗദിയെ ലക്ഷ്യമാക്കി ഹൂതികൾ നിരന്തരം ആക്രമണം നടത്തിവരികയാണ്.