ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പങ്കാളി കാരി സൈമണ്ടിനും ആദ്യ കുഞ്ഞ് പിറന്നു. കൊറോണ ബാധിതനായിരുന്ന ബോറിസ് ജോണ്‍സണെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതടക്കം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.
രോഗമുക്തനായ ബോറിസ് തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ മടങ്ങിയെത്തിയത്. കൊറോണ ബാധയുടെ ലക്ഷണങ്ങളുമായി മാർച്ച് അവസാനവാരം കാരി സൈമണ്ടും നിരീക്ഷണത്തിലായിരുന്നു.