കാബൂൾ: ബാർബർ ഷോപ്പുകളിൽ താടി വടിക്കുന്നത് നിരോധിച്ച് താലിബാൻ ഭീകരഭരണകൂടം. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലാണ് താലിബാന്റെ ആദ്യ നിർദേശം വന്നിരിക്കുന്നത്. ബാർബർഷോപ്പുകളിലെ പെരുമാറ്റച്ചട്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പൊതുസമൂഹത്തിൽ ഇസ്ലാമിക നിയമം കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് ഭീകരരുടെ വിശദീകരണം. ആരെങ്കിലും ഇത് ലംഘിച്ച് താടിവെട്ടിക്കൊടുക്കുകയോ വടിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും താലിബാന് ഭീകര ഭരണകൂടം വ്യക്തമാക്കുന്നു.