വി​യ്യൂ​ര്‍ സ​ബ് ജ​യി​ലി​ല്‍ ക്വാ​റ​ന്റൈൻ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു

തൃ​ശൂ​ര്‍: വി​യ്യൂ​ര്‍ സ​ബ് ജ​യി​ലി​ല്‍ ക്വാ​റ​ന്റൈൻ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. ഇ​ട​ക്കാ​ല ജാ​മ്യ​വും പ​രോ​ളും ക​ഴി​ഞ്ഞെ​ത്തു​ന്ന ത​ട​വു​കാ​രെ പാ​ര്‍​പ്പി​ക്കാ​നാണ് മുൻകരുലുകൾ എടുക്കുന്നത്. സം​സ്ഥാ​ന ജ​യി​ല്‍ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ പ്ര​ത്യേ​ക നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ ഈ ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ലം ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തു​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നാ​ണ് ഈ ​സം​വി​ധാ​നം .

ഇ​പ്പോ​ഴ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്‌ മേ​യ് ഒ​ന്നി​ന് 12 പേ​രാ​ണ് തി​രി​ച്ചെ​ത്തു​ക. 13 മു​ത​ല്‍ 16 വ​രെ 24 പേ​രോ​ളം തി​രി​കെ​യെ​ത്തും. മെ​യ് 25 മു​ത​ല്‍ 30 വ​രെ 80 ആ​ളു​ക​ളും പ​രോ​ള്‍ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തും. ഓ​റ​ഞ്ച് സോ​ണി​ല്‍​നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് 14 ദി​വ​സ​വും റെ​ഡ് സോ​ണി​ല്‍​നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് 28 ദി​വ​സ​വു​മാ​ണു ക്വാ​റ​ന്റൈന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് പ്ര​കാ​രം ത​ന്നെ അ​വ​ര്‍ തി​രി​ച്ചെ​ത്തു​ന്ന മു​റ​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദ്ദേ​ശി​ക്കു​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തും.

വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്നും , വ​നി​ത ജ​യി​ലു​ക​ളി​ല്‍​നി​ന്നും പ​രോ​ളി​ല്‍ പോ​യി തി​രി​ച്ചെ​ത്തു​ന്ന​വ​രെ അ​ത​ത് ജ​യി​ലു​ക​ളി​ല്‍ ത​ന്നെ ക്വാ​റ​ന്റൈന്‍ ചെ​യ്യും. ജി​ല്ല​യി​ലെ മ​റ്റു ജ​യി​ലു​ക​ളാ​യ ജി​ല്ല, സ​ബ് ജ​യി​ലു​ക​ള്‍, ചാ​വ​ക്കാ​ട്, ഇ​രി​ഞ്ഞാ​ല​ക്കു​ട ജ​യി​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ലും പ​രോ​ളി​ലും പോ​യി തി​രി​ച്ചെ​ത്തു​മ്പോ​ള്‍ ഇ​വ​രെ വി​യ്യൂ​ര്‍ സ​ബ് ജ​യി​ലി​ല്‍ ത​ന്നെ ക്വാ​റന്റൈനിൽ നി​രീ​ക്ഷി​ക്കും. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ചി​കി​ത്സ​യും ഉ​റ​പ്പു​വ​രു​ത്തും.