കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. നിലവിലെ കൊറോണ സാഹചര്യം തീയറ്റർ തുറക്കാൻ അനുകൂലമല്ല. തീയറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപടൽ നടത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.
ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയൽ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു. ഇപ്പോൾ സ്കളൂുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തിൽ തീയേറ്ററുകൾ തുറക്കാനും അനുമതി നൽകും – സജി ചെറിയാൻ പറഞ്ഞു.
കൊറോണ വാക്സീനേഷൻ പദ്ധതിയിൽ ആദ്യഡോസ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം കടന്നതോടെ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഈ ശനിയാഴ്ച ചേരുന്ന പ്രതിവാര അവലോകനയോഗം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകൾ തുറക്കാനുമുള്ള അനുമതി നൽകുമെന്നാണ് സൂചന.
കൂടുതൽ ഇളവുകൾ നൽകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായത്. തീയേറ്ററുകൾ തുറക്കുന്നത് അപകടമാണെന്ന് വിദഗ്ധ അഭിപ്രായം ഉയർന്നിട്ടുണ്ട്.