Home Entertainment പാമ്പിൻ കുഞ്ഞിനെ കയ്യിലെടുത്ത് താലോലിച്ച് പ്രവീണ; വീഡിയോ വൈറൽ

പാമ്പിൻ കുഞ്ഞിനെ കയ്യിലെടുത്ത് താലോലിച്ച് പ്രവീണ; വീഡിയോ വൈറൽ

0

തിരുവനന്തപുരം: വീട്ടിലേക്കെത്തിയ പാമ്പിൻ കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുകയും വീട്ടുകാരെ വിളിച്ച്‌ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പ്രവീണയുടെ വീഡിയോ വൈറലാവുന്നു.

കോഴിക്കൂടിന് സമീപത്തായി പാമ്പിനെ കണ്ടതോടെ പ്രവീണ പൂജപ്പുര സ്നേക്ക് പാര്‍ക്കില്‍ വിളിച്ച്‌ വിവരം പറയുകയായിരുന്നു. വിദഗ്ധനെത്തി പാമ്പിൻ കുഞ്ഞിനെ പിടികൂടിയതോടെയാണ് മൂര്‍ഖനാണ് കക്ഷിയെന്ന് മനസിലാവുന്നത്. രണ്ടോ മൂന്നോ ദിവസം മാത്രം പ്രായം വരുന്ന കുഞ്ഞാണ് ഇതെന്ന് സ്നേക്ക് പാര്‍ക്കില്‍ നിന്നെത്തിയ സജി പറയുന്നു. കയ്യിലെടുത്തെങ്കിലും ഇങ്ങനെ ചെയ്യരുതെന്ന് പ്രവീണ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. തന്‍റെ തന്നെ യുട്യൂബ് ചാനലിലൂടെയാണ് പ്രവീണ വീഡിയോ പുറത്ത് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here