ഇന്ധന വിലയിൽ നേരിയ കുറവ്

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്.

ഇതോടെ ഡെല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയായി. ഡീസലിന് 88.62 രൂപയും. മുംബൈയില്‍ പെട്രോളിന് 107.26 യും ഡീസലിന് 96.19 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയും. ഡീസലിന് 93.45 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിലേറെയായി സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം ഇന്ധന വില.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ – രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.