കടപ്പുറത്ത് നഗ്നനായി നടത്തിക്കും, അഹങ്കരിച്ചാൽ രാത്രി ഇരുട്ടടി ; കൊച്ചി മേയർക്ക് ബിൻ ലാദന്റെ ചിത്രം പതിച്ച് ‘താലിബാന്റെ ‘ ഭീഷണിക്കത്ത്

കൊച്ചി: കൊച്ചി മേയര്‍ എം അനില്‍കുമാറിന് ബിന്‍ലാദന്റെ ചിത്രം പതിപ്പിച്ച ഭീഷണി കത്ത്. കൊച്ചി കടപ്പുറത്ത് നഗ്‌നനായി നടത്തിക്കുമെന്ന് തപാല്‍ വഴി ലഭിച്ച കത്തില്‍ പറയുന്നു. പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച്‌ ഒടിക്കുമെന്നും കത്തില്‍ പറയുന്നു.

ചീഫ് കമാന്റര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്ന പേരിലായിരുന്നു കത്ത്. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി നല്‍കി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്‌ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്.