ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ എഫ്-64 ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡോടെയാണ് സുമിത് അന്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണം നേടിയത്. ആദ്യ ത്രോയില്‍ 66.95 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട സുമിത് അടുത്ത ഏറില്‍ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ് ആ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു.
അവസാന ത്രോയിലും റെക്കോര്‍ഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയില്‍ കണ്ടെത്തിയത്. മത്സരത്തിന്റെ അഞ്ച് അവസരങ്ങളില്‍ മൂന്നിലും റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമാണ് സുമിത് കാഴ്ച്ചവെച്ചത്.
പാരാലിംപിക്സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണ നേട്ടമാണിത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വര്‍ണ്ം നേടിയത്. ലോക റെക്കോര്‍ഡോടെയാണ് അവനിയുടേയും നേട്ടം.
ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നില 7 ആയി. 2 സ്വര്‍ണവും 4 വെള്ളിയും ഒരു വെങ്കലവുമാണ് ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം.