Home Politics പത്തനംതിട്ട ഡിസിസി ഓഫീസിൽ കരിങ്കൊടി; പിജെ കുര്യനും ആൻ്റോ ആൻ്റണിക്കുമെതിരേ പോസ്റ്റർ പ്രതിഷേധം

പത്തനംതിട്ട ഡിസിസി ഓഫീസിൽ കരിങ്കൊടി; പിജെ കുര്യനും ആൻ്റോ ആൻ്റണിക്കുമെതിരേ പോസ്റ്റർ പ്രതിഷേധം

0

പത്തനംതിട്ട: ഡിസിസി ഓഫീസിൽ കരിങ്കൊടി. പിജെ കുര്യനും ആൻ്റോ ആൻ്റണി എംപി.ക്കും പുതിയ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയെ ഒറ്റുകൊടുക്കാൻ എത്തിയ യൂദാസ് ആണ് ആൻ്റോ ആൻറണി. സതീഷ് സജീവ പ്രവർത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്.

സതീഷ് കൊച്ചുപറമ്പിൽ പിജെ കുര്യന്റെ നോമിനിയാണെന്നും പോസ്റ്ററിൽ പറയുന്നു. അതേസമയം ഡിസിസി അധ്യക്ഷ പട്ടികയിൽ മുൻ എംഎൽഎ കെ ശിവദാസൻ നായർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് ശിവദാസൻ നായരെ ഇന്നലെ സസ്പെൻറ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരസ്യമായി കടുത്ത അതൃപ്‍തി പ്രകടിപ്പിച്ചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here