Home Nature ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം; കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം; കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത

0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലും അറബിക്കടലിലെ കേരള കര്‍ണാടക തീരത്തുള്ള ന്യൂനമര്‍ദ്ദ പാത്തി ശക്തിപ്പെട്ടതിനാലും സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ വടക്കന്‍ ജില്ലകളിലാവും കൂടുതല്‍ മഴ.

ഇന്ന് ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധനം പാടില്ല. ന്യൂനമര്‍ദ്ദം ചൊവ്വാഴ്ചയോടെ കര കയറുമെന്നും ,തുടര്‍ന്ന് മഴ കുറയുമെന്നും വിലയിരുത്തുന്നു. പല ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here