കാബൂൾ : അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. അഫ്ഗാൻ പൗരന്മാരാണ് ഏഴുപേരും. ആയിരക്കണക്കിനുപേർ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
തിക്കും തിരക്കും സംഘർഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നുമാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്.
ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് താലിബാൻ വീണ്ടും അധികാരത്തിലേറിയതിനെ തുടർന്ന് നിരവധിപ്പേരാണ് ദിവസവും അഫ്ഗാനിസ്താൻ വിട്ടുപോകുന്നത്.