ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കൗമാരക്കാരിലെ കൊറോണ വാക്സിന്റെ പരീക്ഷണത്തിന് അനുമതി തേടി യുഎസ് ഫാര്‍മ കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ്. 12-17 വയസ് പ്രായമുള്ളവരില്‍ ഒറ്റ ഡോസ് വാക്സിനായ ജാന്‍സെനിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കാണ് അനുമതി തേടിയത്. ഇതിനായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് (CDSCO) അപേക്ഷ നല്കി.
മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് വികസിപ്പിച്ച ഒറ്റ ഡോസ് കൊറോണ വാക്സീന് കൊറോണയെ തടയുന്നതില്‍ 85% ഫലപ്രാപ്തി കാണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തിന് ആഗസ്റ്റ് മാസത്തില്‍, ജോണ്സണ് ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സീന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
പകര്‍ച്ചവ്യാധിയെ തടയുന്നതിന്റെ ഭാഗമായി, വാക്സീന് ലഭ്യത ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് ജോണ്സണ് ആന്‍ഡ് ജോണ്സണ് പറയുന്നു.