തിരുവനന്തപുരം: ആറ്റിങ്ങലില്‍ വഴിയോരത്ത് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സ്ത്രീയുടെ മത്സ്യങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ നഗരസഭ ജീവനക്കാര്‍ക്കെതിരെ നടപടി. മീന്‍ തട്ടിയെറിഞ്ഞ ആറ്റിങ്ങല്‍ നഗരസഭയിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
മുബാറക്ക്, ഷിബു എന്നീ ജീവനെക്കാരെയാണ് നഗരസഭ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേമുണ്ടായതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി.
വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കെതിരേയും നടപടിയെടുത്തത്. ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ അല്‍ഫോണ്‍സിയ എന്ന മത്സ്യത്തൊഴിലാളിയുടെ കൈയില്‍ നിന്നും മത്സ്യം തട്ടിത്തെറിപ്പിച്ചു എന്നായിരുന്നു പരാതി.
ഓഗസ്റ്റ് പത്തിനായിരുന്നു സംഭവം.
ജീവനക്കാര്‍ മത്സ്യം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കുറ്റക്കാരായ ജീവനക്കാര്ക്കതിരേ നഗരസഭ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതിക്രമം നേരിട്ട മത്സ്യത്തൊഴിലാളി അല്‍ഫോണ്‍സയെ കണ്ട് പിന്തുണ അറിയിച്ചിരുന്നു.
ലത്തീന്‍ സഭയും വിഷയത്തില്‍ കര്‍ശന പ്രതിഷേധം ഉന്നയിച്ചു. ഇടവകകളിലൂടേയും വലിയ പ്രതിഷേധമുണ്ടായി. എന്നാല്‍ നഗരസഭാ ജീവനക്കാര്‍ അവരുടെ ജോലിയാണ് ചെയ്തതെന്ന നിലപാടാണ് ആറ്റിങ്ങല്‍ നഗരസഭാ അധ്യക്ഷ സ്വീകരിച്ചത്.
എന്നാല്‍ സംഭവം വന്‍വിവാദമായതോടെ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായോ എന്നറിയാന്‍ രണ്ടംഗ സമിതിക്ക് നഗരസഭ രൂപം നല്കി. ഈ സമിതി ജീവനക്കാരോട് വിശീദകരണം തേടുകയും ചെയ്തു. ഇതിന് ശേഷമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. കേണുപറഞ്ഞിട്ടും നഗരസഭാ ജീവനക്കാര്‍ തന്റെ മീന്‍ക്കൊട്ട തട്ടിക്കളഞ്ഞെന്ന ആരോപണത്തില്‍ അല്‍ഫോണ്‍സ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്.
സംഭവത്തില്‍ ഇരുവര്‍ക്കും നഗരസഭ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെന്ഷന് നടപടിയിലേക്ക് നീങ്ങിയത്. സംഭവത്തില്‍ നഗരസഭാ കമ്മീഷന് പുറമേ പോലീസും കേസ് അന്വേഷിക്കുന്നുണ്ട്.