പാരിസ്: സൂപ്പര്‍ താരം ലണല്‍ മെസ്സിയുടെ പിഎസ്ജിയിലെ 30ാം നമ്പര്‍ ജേഴ്‌സി വിറ്റ് തീര്‍ന്നത് വെറും 30 മിനിറ്റില്‍. മെസ്സി പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടു പിന്നാലെയാണ് ജേഴ്‌സികള്‍ വന്‍ തോതില്‍ വിറ്റ് തീര്‍ന്നത്. ലയണല്‍ മെസ്സിയുടെ പാരീസ് സെന്റ് ജെര്‍മെയ്‌ന്റെ 832,000 ജേഴ്സികളാണ് ഓണ്‍ലൈന്‍ സ്റ്റോറില്‍ വില്‍പ്പനയ്‌ക്കെത്തി മിനിറ്റുകള്‍ക്കുള്ളില്‍ ആരാധകര്‍ സ്വന്തമാക്കിയത്.
പിഎസ്ജി ക്ലബ് ഷോപ്പിന് പുറത്തും ആരാധകര്‍ മണിക്കൂറുകളോളം ക്യൂ നിന്നു. ഇതിലൂടെ ജേഴ്‌സി വില്‍പ്പനയുടെ ആദ്യ ദിനം തന്നെ 90 മില്യണ്‍ യൂറോയുടെ വരുമാനമാണ് പിഎസ്ജിയുണ്ടാക്കിയത്. 350 കോടിയോളം രൂപയാണ് പിഎസ്ജിയിലെ മെസ്സിയുടെ വാര്‍ഷിക വരുമാനം.
ഇതോടെ 2018ലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ റെക്കോര്‍ഡാണ് പഴങ്കഥയായി മാറിയത്. റൊണാള്‍ഡോ റയലില്‍ നിന്ന് യുവന്റ്‌സിലേക്ക് ചേക്കേറിയപ്പോള്‍ 520,000 ജേഴ്‌സികള്‍ വിറ്റുപോയിരുന്നു. ആ റെക്കോഡാണ് ഇപ്പോള്‍ തിരുത്തിക്കുറിക്കപ്പെട്ടത്.
മെസ്സി പിസിജിയിലെത്തിയതോടെ നെയ്മര്‍ തന്റെ നമ്പര്‍ 10 ജേഴ്‌സി ഉപേക്ഷിക്കാന്‍ തയ്യാറായതായും എന്നാല്‍ മെസ്സി വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2004 ല്‍ എഫ്‌സി ബാഴ്‌സലോണയിലെ തന്റെ ആദ്യ നമ്പറായ 30 നമ്പര്‍ തിരഞ്ഞെടുക്കുകയും ചെയ്തു.
പിഎസ്ജിയിലേക്കുള്ള മെസ്സിയുടെ നീക്കത്തെത്തുടര്‍ന്ന്, മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സി എഫ്‌സിക്കും പിന്നില്‍ ക്ലബ്ബ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ ഫുട്‌ബോള്‍ ക്ലബ്ബായി മാറി. മെസ്സിയുടെ വിടവാങ്ങലിനെ തുടര്‍ന്ന് ബാഴ്സലോണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.