തിരുവനന്തപുരം: മൂലമറ്റത്ത ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം പൂർണമായും പിൻവലിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.
മൂലമറ്റത്തെ ആറ് ജനറേറ്ററുകൾ പ്രവർത്തന രഹിതമായതു മൂലമാണ് രാത്രി 7.30 മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. കണ്ട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്.