ഡെറാഡൂണ്‍: ഇന്ത്യന്‍ ഹോക്കി താരം വന്ദന കതാരിയയ്ക്ക് ജാതീയാധിക്ഷേപം നേരിടേണ്ടി വന്നതിന് പിന്നാലെ അംഗീകരാവുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി വന്ദന കതാരിയയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയയാണ് വന്ദനയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. ഒളിമ്പിക്‌സ് സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി താരം വന്ദന കതാരിയയ്ക്കും കുടുംബത്തിനും വലിയ രീതിയിലുള്ള ജാതീയധിക്ഷേപം നേരിടേണ്ടി വന്നിരുന്നു.
ഹരിദ്വാറിലെ റോഷന്‍ബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ട് പേര്‍ തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ദളിത് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉള്ളത് കൊണ്ടാണ് ഇന്ത്യ തോറ്റത് എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കാന്‍ മുതിരുകയും ചെയ്തിരുന്നു.സെമി ഫൈനലില്‍ അര്‍ജന്റീനയോടാണ് ഇന്ത്യ തോറ്റത്.
എന്നാല്‍ നേരിട്ട ജാതീയധിക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് താരം രംഗത്ത് വന്നിരുന്നു. രാജ്യത്തിന് വേണ്ടിയാണ് നാമെല്ലാവരും കളിക്കുന്നതെന്നും എന്തൊക്കെ സംഭവിച്ചാലും ജാതിയുമായി ബന്ധപ്പെടുത്തിയുള്ള കമ്മന്റുകള്‍ നടത്തരുതെന്നും വന്ദന പറഞ്ഞു. വെങ്കല പോരാട്ടാത്തില്‍ ഇന്ത്യയ്ക്ക വേണ്ടി ഒരു ഗോള്‍ നേടുകയും ചെയ്തത് വനന്ദയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് താരത്തിന് അംഗീകാരവുമായി സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുള്ളത്. ടോക്യോയില്‍ ഹാട്രിക് നേടി ഇന്ത്യയുടെ സെമി വരെയുള്ള മുന്നേറ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് വന്ദന. ഒളിമ്പികസ് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് വന്ദന കതാരിയ.