കൊച്ചി: ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ പിഎസ് സി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ലിസ്റ്റിന്റെ കാലാവധി നീട്ടിയാല്‍ അത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം ഇല്ലാതാക്കുമെന്ന് പിഎസ് സി അപ്പീലില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണ്‍ ഉത്തരവിട്ടത്. ഓഗസ്റ്റ് മൂന്നിന് കാലാവധി അവസാനിക്കാനിരിക്കേ, സെപ്റ്റംബര്‍ 20 വരെയാണ് നീട്ടിയത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നല്കിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടി. ഇതിനെതിരെയാണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നതിനിടെയാണ് ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പിഎസ് സി ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലെല്ലാം നിയമനം നടത്തി. ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടാന്‍ ഇടയാ്ക്കുമെന്നും പിഎസ് സിയുടെ അപ്പീലിലില്‍ പറയുന്നു.