വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കന്‍ ദ്വീപില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്കി. ഭൂചനലനം തൊണ്ണൂറ്റിയൊന്ന് മീറ്ററോളം വ്യാപിച്ചു.
അലാസ്കയിലെ പെരിവില്ലിയില്‍ നിന്നും 91 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ പറയുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ചില തീരങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സുനാമിയുണ്ടാകമെന്നാണ് മുന്നറിയിപ്പ്.
പലയിടങ്ങളിലും കെട്ടിടങ്ങളു റോഡുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ആളപായത്തെക്കുറിച്ച് വ്യക്തതയില്ല. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.