കൊക്കെയ്ന്‍ ഉപയോഗിച്ചു; ഓസ്‌ട്രേലിയന്‍ റൈഡറെ ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് താല്‍ക്കാലികമായി വിലക്കി

ടോക്യോ: പരിശോധനയില്‍ കൊക്കെയ്‌ന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരത്തിന് ഒളിമ്പിക്‌സില്‍ വിലക്ക്. അശ്വാഭ്യാസ താരം ജാമി കെര്‍മോന്‍ഡിനെയാണ് ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയത്.

ജൂണ്‍ 26ന് നടത്തിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ജാമി കെര്‍മോന്‍ഡിനെതിരെ നടപടി സ്വീകരിച്ചത്. എ സാമ്പിള്‍ ടെസ്റ്റില്‍ രക്തത്തില്‍ കൊക്കെയ്നിന്റെ സാന്നിധ്യം കണ്ടെത്തുക.യായിരുന്നു.
ലോക ആന്റി ഡോപ്പിങ് ഏജന്‍സിയായ വാഡയുടെ സാന്നിധ്യമുള്ള ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ ഇതോടെ കെര്‍മോന്‍ഡിന് പങ്കെടുക്കാനാവില്ല.

എന്നാല്‍ തന്റെ ബി സാമ്പിള്‍ ടെസ്റ്റ് ഫലം കൂടി പരിഗണിക്കണമെന്നാണ് കെര്‍മോന്‍ഡിന്റഎ ആവശ്യം. ടോക്യോയില്‍ തന്റെ ഒളിമ്പിക്‌സ് അരങ്ങേറ്റത്തിനായി കാത്തിരിക്കുമ്പോഴാണ് കെര്‍മോന്‍ഡിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത്.

ടോക്യോ ഒളിമ്പിക്‌സിലെ ഓസ്ട്രേലിയയുടെ 9 അംഗ ഇക്വസ്ട്രെയ്ന്‍ ടീമിലെ മൂന്ന് ഷോ ജംമ്പര്‍മാരില്‍ ഒരാളാണ് കെര്‍മോന്‍ഡ്. കൊറോണ കേസുകള്‍ ഒളിമ്പിക് വില്ലേജില്‍ ഭീഷണി ഉര്‍ത്തുന്നതിനിടെയാണ് ഒരു താരത്തിന് നിരോധിത സാധനങ്ങളുടെ ഉപയോഗം മൂലം വിലക്ക് നേരിടേണ്ടി വന്നത്.