തുടർച്ചയായി 24 മണിക്കൂറും ഇക്കിള്‍; ബ്രസീല്‍ പ്രസിഡൻ്റിനെ ആശുപത്രിയിലേക്കു മാറ്റി

ബ്രസീലിയ: തുടർച്ചയായി 10 ദിവസത്തിലേറെയായി 24 മണിക്കൂറും ഇക്കിള്‍. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയെ സാവോ പോളോയിലെ ആശുപത്രിയിലേക്കു മാറ്റി. കുടലിലെ തടസ്സമാണ് ഇക്കിളിനു കാരണമെന്ന അനുമാനത്തില്‍ ശസ്ത്രക്രിയ പരിഗണനയിലുണ്ടെന്നാണ് വിവരം.

മൂന്നുവര്‍ഷം മുന്‍പ്, പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വയറ്റില്‍ ഗുരുതരമായി കുത്തേറ്റതിനു ശേഷം ഒട്ടേറെ ശസ്ത്രക്രിയകള്‍ക്കു വിധേയനായിട്ടുള്ള ബൊല്‍സൊനാരോയ്ക്ക് അനുബന്ധ പ്രശ്‌നങ്ങളുണ്ട്. അന്ന് കുടലില്‍ ശസ്ത്രക്രിയ നടത്തിയ സര്‍ജനാണ് പ്രസിഡന്റിനെ സാവോ പോളോയിലെ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചത്.