പശുക്കളുടെ ദേഹത്ത് പതിവായി ആസിഡ് ഒഴിച്ച് സാമൂഹ്യവിരുദ്ധ‍ര്‍ രസിക്കുന്നു; നടപടിയെടുക്കാതെ പൊലീസ്

കൊച്ചി: കന്നുകാലികള്‍ക്ക് ദേഹത്ത് പതിവായി ആസിഡ് ഒഴിച്ച് സാമൂഹ്യവിരുദ്ധ‍രുടെ ക്രൂരവിനോദം. ഒരാഴ്ചക്കിടെ ആക്രമണത്തിനിരയായത് നാല് പശുക്കള്‍. ഒരു വര്‍ഷത്തിനുള്ളില്‍ തലക്കോട് വനമേഖലയിലെ പത്തിലേറെ പശുക്കളുടെ ദേഹത്താണ് സാമൂഹ്യവിരുദ്ധ‍ര്‍ ആസിഡ് ഒഴിച്ചത്. നിരന്തരം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

പൊള്ളലേറ്റ കന്നുകാലികളെ എസ്പിസിഎ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.
ഗുരുതരമായി പരിക്കേറ്റ കന്നുകാലികള്‍ക്ക് അടിയന്തര ചികിത്സയും മരുന്നും നല്‍കി. നേരത്തെ വനമേഖലയില്‍ മേയാന്‍ വിട്ടിരുന്ന പശുക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടാകാറ്.

ഇപ്പോള്‍ വീട്ടില്‍ കെട്ടിയിട്ട പശുക്കളെയും വെറുതെ വിടുന്നില്ല. കാടിനുള്ളില്‍ സ്ഥാപിച്ച ക്യാമറകള്‍ പരിശോധിച്ച്‌ കുറ്റവാളികളെ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.