Home State സൗജന്യ കിറ്റുകൾ സിപിഎം, സിപിഐ ഓഫീസുകളിൽ ; അന്വേഷിക്കുമെന്ന് മന്ത്രി

സൗജന്യ കിറ്റുകൾ സിപിഎം, സിപിഐ ഓഫീസുകളിൽ ; അന്വേഷിക്കുമെന്ന് മന്ത്രി

0

തിരുവനന്തപുരം: സൗജന്യ കിറ്റുകൾ സിപിഎം, സിപിഐ പാർട്ടി ഓഫീസുകളിൽ സൂക്ഷിച്ച സംഭവം അന്വേഷിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു.
വൈക്കത്തും ചനാശ്ശേരിയിലും റേഷൻ കടകളിൽ എത്തിക്കേണ്ട സൗജന്യ കിറ്റുകൾ ഏത് സാഹചര്യത്തിലായാലും പാർട്ടി ഓഫീസിൽ സൂക്ഷിച്ചത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.വൈക്കത്ത് സിപിഐ ലോക്കൽ കമ്മറ്റി ഓഫീസിലും ചങ്ങനാശ്ശേരി മാടപ്പള്ളയിൽ സിപിഎം ഓഫീസിലുമാണ് കിറ്റുകൾ സൂക്ഷിച്ചത്.

നാട്ടുകാരും ചില രാഷ്ട്രീയ പ്രവർത്തകരും വിവാദവുമായി രംഗത്തെത്തിയതോടെ കിറ്റുകൾ പാർട്ടി ഓഫീസുകളിൽ നിന്ന് മാറ്റി.

സ്ഥലപരിമിതി ഉണ്ടെങ്കിൽ സ്‌കൂളുകളിലോ ഓഡിറ്റോറിയങ്ങളിലോ കിറ്റുകൾ സൂക്ഷിക്കണമെന്നാണ് നിർദ്ദേശം നൽകിയത്. ഏത് സാഹചര്യത്തിലാണ് കിറ്റുകൾ പാർട്ടി ഓഫീസിൽ എത്തിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈക്കത്തും ചങ്ങനാശ്ശേരിയിലും റേഷൻ ഷോപ്പുകളിൽ എത്തിക്കണ്ട സൗജന്യപലവ്യഞ്ജനകിറ്റുകൾ പാർട്ടി ഓഫീസുകളിൽ വച്ചത് വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here