തിരുവനന്തപുരം: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഒരു കുട്ടിയാന കൂടി ചരിഞ്ഞു. നാല് വയസുള്ള അർജുൻ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. വൈറസ് ബാധയെ തുടർന്ന് സങ്കേതത്തിലെ ആനകൾ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ച് രണ്ടു ദിവസം മുമ്പ് മറ്റൊരു ആന കുട്ടി കൂടി ചരിഞ്ഞിരുന്നു.
കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന മറ്റൊരു കുട്ടിയാന നാല് ദിവസം മുൻപാണ് ചെരിഞ്ഞത്. മരണകാരണം അപൂർവ്വ വൈറസ് ബാധയെന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഹെർപസ് എന്ന അപൂർവ്വ വൈറസാണിത്.
10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.
മുൻകരുതലിൻ്റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കൾക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്‌ഒ അനിൽ കുമാർ അറിയിച്ചു.