Home State ഒമ്പതുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; കുട്ടിയെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ

ഒമ്പതുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; കുട്ടിയെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ

0

കണ്ണൂർ: ചാലാട് വീട്ടിൽ ഒൻപത് വയസുകാരി അവന്തിക ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ അമ്മ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ചാലാട് കുഴിക്കുന്നിലെ അവന്തികയെ കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.

അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. കഴുത്തുഞെരിച്ചാണ് മകളെ അവന്തിക കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അച്ഛൻ രാജേഷിൻ്റെ പരാതിയിൽ അമ്മ വാഹിദക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here