മുംബൈ തുറമുഖത്ത് വന്‍ ലഹരിവേട്ട; ടാല്‍ക്കം പൗഡര്‍ കണ്ടെയ്‌നറില്‍ നിന്നും 300 കോടിയുടെ ഹെറോയിന്‍ കണ്ടെത്തി

മുംബൈ : ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്ത് വന്‍ ലഹരിവേട്ട. മാര്‍ക്കറ്റില്‍ 300 കോടിയോളം രൂപ വിലവരുന്ന 290 കിലോ ഗ്രാം ഹെറോയിനാണ് റവന്യൂ ഇന്‍റലിജന്‍സ് പിടിച്ചെടുത്തത്. ലഹരിക്കടത്ത് സംബന്ധിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പോര്‍ട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

ഇതിനിടയിലാണ് ടാല്‍ക്കം പൗഡര്‍ കൊണ്ടുവന്ന കണ്ടെയ്‌നറില്‍ നിന്നും ഹെറോയിന്‍ കണ്ടെത്തിയത്. മുംബൈയിലും ഡെല്‍ഹിയിലും വിതരണം ചെയ്യാന്‍ എത്തിച്ചതാണെന്നാണ് വിവരം.

തുറമുഖം വഴി ലഹരിക്കടത്ത് വ്യാപകമാകുന്നതായി നേരത്തേ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മേഖലയില്‍ പരിശോധന ഊര്‍ജിതമാക്കിയിരുന്നു.