Home State തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് വെട്ടിപ്പ്; മുക്കിയത് 4000 ലിറ്റർ;രണ്ട് ടാങ്കറുകളിൽ നിന്നായി ഒൻപത് ലക്ഷം രൂപ പിടികൂടി

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് വെട്ടിപ്പ്; മുക്കിയത് 4000 ലിറ്റർ;രണ്ട് ടാങ്കറുകളിൽ നിന്നായി ഒൻപത് ലക്ഷം രൂപ പിടികൂടി

0

തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് വെട്ടിപ്പ്, ടാങ്കൾ ലോറിയിൽ നിന്നും ലക്ഷങ്ങൾ പിടികൂടി 4000 ലിറ്ററോളം സ്പിരിറ്റ് മുക്കിയെന്നാണ് സൂചന. എക്സൈസ് സംഘം സ്ഥലത്ത് എത്തി ടാങ്കറുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.

ലീഗൽ മെട്രോളജി വിഭാഗവും ട്രാവൻകൂർ ഷുഗേഴ്സിൽ പരിശോധന നടത്തുന്നുണ്ട്. മധ്യപ്രദേശിൽ നിന്നും ഫാക്ടറിയിലെത്തിച്ച രണ്ട് ടാങ്കറുകളിൽ നിന്നായി ഒൻപത് ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്. പണം എത്തിച്ചത് സ്ഥാപനത്തിലെ ജീവനക്കാരൻ അരുണിന് കൊടുക്കാൻ ആണ് എന്ന് ടാങ്കർ ഡ്രൈവർമാർ മൊഴി നൽകി.

മൊഴിയുടെ അടിസ്ഥാനത്തിൽ അരുൺ എന്ന ജീവനക്കാരനേയും രണ്ട് ടാങ്കർ ലോറി ഡ്രൈവർമാരേയും ഒന്നിച്ചിരുത്തി ചോദ്യം എക്സൈസ് ചെയ്യുകയാണ്. ടാങ്കറുകളിലെ സ്‌പിരിറ്റിൻ്റെ അളവും എടുക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ അറിയാനാകുമെന്ന് എക്സൈസ് കണക്കുകൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here