പീഡനക്കേസിൽ പ്രതിയായ തമിഴ്നാട് മുൻമന്ത്രി എം മണികണ്ഠൻ ബംഗളുരുവിൽ അറസ്റ്റിൽ

ചെന്നൈ: ലൈംഗിക പീഡനക്കേസിൽ പ്രതിയായ തമിഴ്നാട് മുൻ ഐടി മന്ത്രി എം മണികണ്ഠൻ ബംഗളുരുവിൽ അറസ്റ്റിലായി. നഗരത്തിൽ ഒളിവിൽ കഴിയുകയായിരുന്ന മണികണ്ഠനെ ഇന്ന് പുലർച്ചെയാണ് തമിഴ്നാട് പോലീസ് പിടികൂടിയത്.

മദ്രാസ് ഹൈക്കോടതി മന്ത്രി നൽകിയ മുൻ‌കൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെയാണ് നടപടി. 2017 ൽ പരിചയപ്പെട്ട സിനിമാനടിയായ മലേഷ്യൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്.

എന്നാൽ നാലു വർഷമായിട്ടും നടപടിയില്ലാതിരുന്ന കേസിൽ അധികാരത്തിലെത്തിയ ഡിഎംകെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു.