ഹൈദരാബാദ്: കൊറോണ വ്യാപനത്തെതുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നാളെ മുതല്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ തെലങ്കാന കാബിനറ്റ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ ഒന്നു മുതല്‍ തുറക്കാനാണ് തീരുമാനം. ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂവും ഉണ്ടാകില്ല. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ 1,417 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 12 കൊറോണ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.