തിരുവനന്തപുരം: എടിഎം ഡെപ്പോസിറ്റ് മെഷീൻ വഴി തട്ടിപ്പ് വ്യാപകമായതിനെ തുടർന്ന് ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് പണം പിൻവലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. കാരണം കണ്ടെത്തി പരിഹരിക്കാൻ ബാങ്ക് ഐ ടി വിഭാഗം ശ്രമം തുടങ്ങി.പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്ന മെഷീനുകൾ വഴി നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് എസ്ബിഐയുടെ നടപടി.
തട്ടിപ്പിന്റെ കാരണം കണ്ടെത്താൻ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. എഡിഡബ്ല്യുഎം മെഷീനുകളുടെ പ്രവർത്തനം മരവിപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തേ ഇത്തരം പരാതികൾ ഉയർന്നിരുന്നെങ്കിലും അടുത്ത കാലത്ത് തട്ടിപ്പുകൾ ഏറെ വർധിച്ചതായാണ് സൂചന.