തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്ന കസേരയുടെ വിലയറിയാതെ പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മരംമുറി വിഷയം മറച്ചുവയ്ക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിവാദം. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽനിന്നും ജനംപ്രതീക്ഷിക്കുന്നത് കൊറോണ മഹാമാരിയുടെ വിവരങ്ങളാണ്. വാർത്താ സമ്മേളനത്തിന്റെ സമയം മുഖ്യമന്ത്രി ദുരപയോഗം ചെയ്യാൻ പാടില്ലായിരുന്നുവെന്ന് സതീശൻ പറഞ്ഞു.
സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതിനെ സിപിഎം ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അധികാരം ഏറ്റെടുത്ത ഉടനെ സിപിഎം നേതാക്കൾ അദ്ദേത്തിനെതിരെ തിരിഞ്ഞത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദം ദൗർഭാഗ്യകരമാണ്. ഇത് ഇവിടെ അവസാനിക്കട്ടെ. വനംകൊള്ള വിഷയത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.