Home State തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കൽ; എയർപോർട്ട് അതോറിറ്റിയോട് സമയം നീട്ടി ചോദിച്ച് അദാനി

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കൽ; എയർപോർട്ട് അതോറിറ്റിയോട് സമയം നീട്ടി ചോദിച്ച് അദാനി

0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് സമയം നീട്ടി ചോദിച്ച് അദാനി. ജയ്പൂർ, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 19ലെ കരാറനുസരിച്ച് 180 ദിവസത്തിനുള്ളിൽ ആണ് വിമാനത്താവളം ഏറ്റെടുക്കേണ്ടത്. കൊറോണ വ്യാപനം സൃഷ്ടിച്ച തടസങ്ങൾ ചൂണ്ടിക്കാണിച്ചാണ് സമയം ആവശ്യപ്പെട്ടത്.

എയർപോർട്ട് അതോറിറ്റിയുടെ ബോർഡ് വിഷയത്തിൽ ഈ മാസം അവസാനം തീരുമാനമെടുക്കും. കഴിഞ്ഞ വർഷം ലക്നൗ അടക്കമുള്ള വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പിന് സമയം നീട്ടി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here