കൊച്ചി: നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയിൽ. കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സാന്ദ്രയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരിയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
“കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ചേച്ചി സാന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേച്ചിക്ക് കടുത്ത ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഐസിയുവിൽ ചികിത്സയിൽ കഴിയുകയുമാണ്.
രണ്ട് ദിവസമായി. ഇപ്പോൾ ചേച്ചിയുടെ നില ഭേദപ്പെട്ടു വരുന്നു. ചേച്ചിയുടെ എത്രയും പെട്ടെന്നുള്ള രോഗമുക്തിക്കായി ഏവരും പ്രാർഥിക്കണം.” സഹോദരി പങ്കുവച്ച കുറിപ്പിൽ പറയുന്നു.