സി​ബി​എ​സ്‌ഇ പന്ത്രണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ജൂ​ലൈ 31 ന് ; മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ

ന്യൂ​ഡെൽഹി: സി​ബി​എ​സ്‌ഇ പന്ത്രണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ജൂ​ലൈ 31 ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ. 10, 11, 12 ക്ലാ​സു​ക​ളി​ലെ പ്ര​ക​ട​ന​മി​ക​വിന്റെ​ അ​ടി​സ്ഥാ​ന​ത്തി​ലാ​കും അ​ന്തി​മ സ്കോ​ർ നി​ർ​ണ​യി​ക്കു​ക യെന്നും അ​റ്റോ​ർ​ണി ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

10, 11 ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ​യും 12ാം ക്ലാ​സി​ലെ പ്രീ ​ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ​യും ഫ​ല​മാ​ണ് അ​ന്തി​മ സ്കോ​റി​നു പ​രി​ഗ​ണി​ക്കു​ക. പത്താം ക്ലാ​സി​ലെ പ്ര​ക​ട​ന​ത്തി​ന് 30 ശ​ത​മാ​നം വെ​യ്റ്റേ​ജ് ആ​ണ് ന​ൽ​കു​ക. അ​ഞ്ച് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി കൂ​ടു​ത​ൽ മി​ക​വ് കാ​ണി​ച്ച മൂ​ന്നു വി​ഷ​യ​ങ്ങ​ളു​ടെ മാ​ർ​ക്കി​ന്റെ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി​യാ​ണ് വെ​യ്റ്റേ​ജ് നി​ശ്ച​യി​ക്കു​ന്ന​ത്. 11-ാം ക്ലാ​സി​ലെ പ്ര​ക​ട​ന​ത്തി​നും 30 ശ​ത​മാ​നം വെ​യ്റ്റേ​ജാ​ണ് ന​ൽ​കു​ന്ന​ത്. യൂ​ണി​റ്റ് പ​രീ​ക്ഷ​ക​ൾ, ടേം ​എ​ക്സാ​മു​ക​ൾ, വാ​ർ​ഷി​ക പ​രീ​ക്ഷ, സ്കൂ​ളു​ക​ൾ സ്വ​ന്തം നി​ല​യ്ക്കു ന​ട​ത്തി​യ പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ എ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​കും 11-ാം ക്ലാ​സി​ൽ വെ​യ്റ്റേ​ജ് നി​ർ​ണ​യി​ക്കു​ക.

12ാം ക്ലാ​സി​ലെ പ്ര​ക​ട​ന​മി​ക​വി​ന് 40 ശ​ത​മാ​നം വെ​യ്റ്റേ​ജ് ന​ൽ​കും. 12ാം ക്ലാ​സി​ലെ പ്രീ ​ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ​യും ഫ​ലം എ​ടു​ത്ത് അ​ന്തി​മ ഫ​ല​മാ​ക്കും. പ​രീ​ക്ഷ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്കൂ​ളു​ക​ൾ​ക്ക് 28-ാം തീ​യ​തി വ​രെ സ​മ​യ​മു​ണ്ട്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ പ്രീ ​ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തി സി​ബി​എ​സ്‌ഇ പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യാ​ൽ മ​തി​യാ​കും.

30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുക. 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു.

അറ്റോർണി ജനറൽ കെകെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ഹർജിയിൽ വിധി ഇന്നുണ്ടാകും. ഈ ഫലനിർണയം നിരീക്ഷിക്കാൻ 1000 സ്കൂളുകൾക്ക് ഒരു സമിതി എന്ന നിലയിൽ രൂപീകരിക്കു‌മെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

ചില സ്കൂളുകൾ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വലിയതോതിൽ മാർക്ക് നൽകുകയും ചിലർ കുറവു നൽകുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇതു ഫലത്തെ ബാധിക്കാതിരിക്കാനാണ് ഈ സമിതിയെ രൂപീകരിക്കുന്നത്.